ജി​ല്ല​യി​ൽ കു​ടും​ബ പ്ര​ശ്ന പ​രാ​തി​ക​ള്‌ കു​റ​യു​ന്നു: വ​നി​താ ക​മ്മീ​ഷ​ൻ
Thursday, October 24, 2019 12:21 AM IST
മ​ല​പ്പു​റം: വ​നി​താ ക​മ്മീ​ഷ​ൻ മ​ല​പ്പു​റ​ത്തു ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ ഏ​ഴ് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 59 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്. ഒ​രു പ​രാ​തി​യി​ൻ​മേ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 51 കേ​സു​ക​ൾ ന​വം​ബ​ർ 16ന് ​ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ്മീ​ഷ​നി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കു​റ​ഞ്ഞു വ​രു​ന്ന​താ​യി വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം രാ​ധ പ​റ​ഞ്ഞു.
തൊ​ഴി​ലി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​യി​രു​ന്നു ഇ​ന്ന​ലെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന അ​ഞ്ചു പ​രാ​തി​ക​ൾ. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​വ​കാ​ശ​ങ്ങ​ളെക്കുറി​ച്ച് സ്ത്രീ​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
അ​തി​നാ​ലാ​ണ് തൊ​ഴി​ലി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ക​മ്മീ​ഷ​നു​മു​ന്പാ​കെ എ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത എ​യ്ഡ​ഡ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​ക്കെ​തിരേ മ​റ്റു അ​ധ്യാ​പ​ക​ർ ന​ൽ​കി​യ പ​രാ​തി​യും ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നു. ഈ ​പ​രാ​തി തീ​ർ​പ്പാ​ക്കു​ന്ന​തി​നു സ്കൂ​ൾ മാ​നേ​ജ​റോ​ട് അ​ടു​ത്ത സി​റ്റി​ംഗിൽ ഹാ​ജ​രാ​കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രാ​തി​യു​മാ​യെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബീ​ന, രാ​ജേ​ഷ് പു​തു​ക്കാ​ട് തു​ട​ങ്ങി​യ​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.