കാ​ലാ​വ​ധി ക​ഴി​ഞ്ഞ നൂ​റു കി​ലോ മി​ഠാ​യി മ​ഞ്ചേ​രി​യി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു
Saturday, November 9, 2019 12:33 AM IST
മ​ല​പ്പു​റം: ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വി​പ​ണി​ക​ളി​ൽ വി​ൽ​ക്കാ​നാ​യി എ​ത്തി​ച്ച പ​ല​ഹാ​ര​ങ്ങ​ളി​ലും മി​ഠാ​യി​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്. ആ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഞ്ചേ​രി​യി​ൽ നി​ന്നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ നൂ​റു കി​ലോ മി​ഠാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യി ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​ജ​യ​ശ്രീ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ച് തു​ട​ർ​പ​രി​ശോ​ധ​ന​ക്കാ​യി കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ക്കു​ക​യും ബാ​ക്കി​യു​ള​ള​വ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം പ​ദാ​ർ​ഥ​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കാ​തി​രി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും.

ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ത​യാ​റാ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​ർ വ​ഴി ജി​ല്ല​യി​ലെ എ​ല്ലാ മ​ഹ​ൽ ക​മ്മി​റ്റി​ക​ളി​ലും മ​ദ്ര​സ​ക​ളി​ലും എ​ത്തി​ച്ച​താ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​കൃ​തി സൗ​ഹൃ​ദ​വും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ലും ന​ട​ത്ത​ണ​മെ​ന്നു ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന അ​റി​യി​ച്ചു.

ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു സ്റ്റീ​ൽ, ചി​ല്ല് ഗ്ലാ​സു​ക​ളും പാ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ൻ ന​ൽ​ക​ണം. മ​ഞ്ഞ​പി​ത്തം, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ഐ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള ശീ​ത​ള​പാ​നി​യ​ങ്ങ​ൾ മി​ഠാ​യി​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സം​ഘാ​ട​ക​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.