ആ​പ്പ് വ​ഴി ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, November 9, 2019 11:58 PM IST
പൊ​ന്നാ​നി: മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ് ആ​പ്പ് വ​ഴി​ ന​ട​ത്തി​യി​രു​ന്ന ഒ​രാ​ളെ പൊ​ന്നാ​നി എ​സ്ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യ​ങ്കോ​ട് ച​ങ്ങാ​ടം റോ​ഡി​ൽ സോ​ന ലോ​ട്ട​റി ഏ​ജ​ൻ​സി ന​ട​ത്തു​ന്ന പൊ​ന്നാ​നി ആ​ന​പ്പ​ടി സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​സാ​ഖ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വി​ടെ ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ലോ​ട്ട​റി ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ലും സ്ക്രീ​ൻ ഷോ​ട്ടു​ക​ളും, 4,950 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി അ​ഥ​വാ എ​ഴു​ത്ത് ലോ​ട്ട​റി​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ത​ട്ടി​പ്പ് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ന​ന്പ​ർ ന​ൽ​കു​ന്ന​താ​ണ് പു​തി​യ രീ​തി.

ഇ​തി​നാ​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​ണ്. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​ട​പാ​ടു​കാ​ർ നേ​രി​ട്ടെ​ത്താ​തെ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​യി ന​ന്പ​ർ ന​ൽ​കി വ​രി​ക​യാ​ണ് പു​തി​യ രീ​തി.

ഒ​ന്നാം സ​മ്മാ​ന ന​ന്പ​ർ പ്ര​വ​ചി​ച്ച എ​ഴു​ത്തു ലോ​ട്ട​റി​ക്കാ​ര​ന് ല​ഭി​ക്കു​ന്ന​ത് ഒ​രു എ​ഴു​ത്തു ലോ​ട്ട​റി​ക്ക് അ​യ്യാ​യി​രം രൂ​പ​വ​രെ​യാ​ണ്. പ​ത്തു രൂ​പ​യാ​ണ് എ​ഴു​ത്തു ലോ​ട്ട​റി​യു​ടെ ചെ​ല​വ്. ഇത് മേ​ഖ​ല​യി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​രെ മ​ഫ്തി​യി​ലും സ്ക്വാ​ഡു​ക​ൾ ആ​ക്കി തി​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ ന​ന്പ​റി​നും പ്ര​ത്യേ​ക​കോ​ഡ് ന​ൽ​കി​യാ​ണ് ഇ​യാ​ൾ മൂ​ന്ന​ക്ക ലോ​ട്ട​റി ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ കേ​ര​ള​ത്തി​ൽ വി​ൽ​ക്കുന്നത് നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് എ​ഴു​ത്തു ലോ​ട്ട​റി​ക്ക് പ്ര​ചാ​ര​മേ​റി​യ​ത്. ഒ​റ്റ അ​ക്ക ന​ന്പ​ർ ലോ​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.