മലപ്പുറം: കിസാൻ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. എ.പി.രാജൻ അധ്യക്ഷത വഹിച്ചു.
പോത്തുകൽ പഞ്ചായത്തിലെ ആറ് ഏക്കർ കൃഷി ഭൂമി പ്രളയത്തിൽ നശിച്ച ബിനു ഫിലിപ്പ് തിരുത്തേൽ , പി.സി.വേലായുധൻകുട്ടി, എം.കെ.മുഹ്്സിൻ, കെ.ടി.സിദ്ദീഖ്, ഇസ്്മായിൽ ഹാജി, ആലസൻഹാജി, സിയാദ് മാലങ്ങാടൻ, അറയ്ക്കൽ കൃഷ്ണൻ, ഉണ്ണി മലപ്പുറം, ടി.പി.ഉസ്്മാൻ, അത്തിക്കൽ കുഞ്ഞാൻ, സി.പി.കുഞ്ഞുമുഹമ്മദ്, അലക്സാണ്ടർ, വി.ടി.മുസ്തഫ, പോക്കർ, എ.വി.ബാവഹാജി, പി.കെ.അബ്ദുൽ അസീസ്, കെ.സൈതവി എന്നിവർ പ്രസംഗിച്ചു.
പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയോ ന്യായവിലയോ നൽകുക, വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക, കർഷകരുടെ മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക, റബർ ഉത്തേജനപദ്ധതിയിൽ ഒരു കിലോ റബറിനു 200 രൂപയായി വർധിപ്പിക്കുക, ആർസിഇപി കരാറിൽ നിന്നുള്ള പിൻമാറ്റം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.