പ​ഞ്ചാ​ബി സൈ​ക്കി​ൾ യാ​ത്ര​ികർക്ക് സ്വീകരണം നൽകി
Tuesday, November 12, 2019 12:22 AM IST
മ​ല​പ്പു​റം: മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ​മു​യ​ർ​ത്തി പ​ഞ്ചാ​ബ് പോ​ലീ​സു​കാ​രു​ടെ സൈ​ക്കി​ൾ യാ​ത്ര മ​ല​പ്പു​റ​ത്തെ​ത്തി. പ​ഞ്ചാ​ബ് പോ​ലീ​സി​ലെ മ​ൻ​ദീ​പ് മീ​ഖാ​യേ​ൽ (27), ഗു​രു സേ​വ​ക് (30) എ​ന്നി​വ​രാ​ണ് പ​ഞ്ചാ​ബ് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ സൈ​ക്കി​ളി​ൽ യാ​ത്ര ന​ട​ത്തു​ന്ന​ത്.
ഒ​ക്ടോ​ബ​ർ 15 ന് ​ആ​രം​ഭി​ച്ച സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ നെ​ഹ്റു യു​വ​കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. ഗു​രു​നാ​നാ​ക്ക് ദേ​വി​ന്‍റെ 550-ാം ജ​ന്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ത സൗ​ഹാ​ർ​ദ പ്ര​ചാ​ര​ണ​ത്തി​നും ശാ​ന്തി​യ്ക്കും സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​മാ​യി ശ്രീ ​മു​ക്ത സ​ർ സാ​ഹി​ബ് പോ​ലീ​സും പ​ഞ്ചാ​ബ് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് സൈ​ക്കി​ൾ സ്നേ​ഹ യാ​ത്ര​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു ദി​വ​സം ജി​ല്ല​യി​ൽ ത​ങ്ങു​ന്ന പ​ഞ്ചാ​ബ് സം​ഘം ജി​ല്ല​യി​ലെ ഏ​താ​നും സ്കൂ​ളു​ക​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു യാ​ത്ര തി​രി​ക്കും. യാ​ത്ര​യ്ക്കി​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന സം​ഘം അ​ടു​ത്ത ആ​ഴ്ച്ച ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണെ​ന്ന് സൈ​ക്കി​ൾ യാ​ത്രി​ക​രു​ടെ കേ​ര​ള​ത്തി​ലെ ചു​മ​ത​ല​യു​ള്ള ജി​ല്ല​യി​ലെ നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ നി​ഖി​ൽ പ​റ​ഞ്ഞു. സി​ക്കി​സ​ത്തി​ലെ ന​ൻ​മ​ക​ളി​ലൂ​ന്നി​യാ​ണ് ഇ​വ​രു​ടെ പ്ര​ചാ​ര​ണ യാ​ത്ര.