ഓ​ണ​ത്തി​നു ല​ഭി​ക്കേ​ണ്ട ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ങ്ങി: പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, November 13, 2019 12:52 AM IST
ക​രു​വാ​ര​ക്കുണ്ട്: ഓ​ണ​ത്തി​ന് മു​ന്പ് ല​ഭി​ക്കേ​ണ്ട ക്ഷേ​മ പെ​ൻ​ഷ​ൻ നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും മു​ട​ങ്ങി കി​ട​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ എം.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​സ​ജാ​ദ് ഹു​സൈ​ൻ, ടി​റ്റോ എം.​ജോ​സ​ഫ്, പി.​കെ.​മു​ഹ​മ്മ​ദാ​ലി, മീ​ത്തി​ൽ ല​ത്തീ​ഫ്, എം.​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ക​രു​വാ​ര​കു​ണ്ട് ശാ​ഖ വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ക്ഷേ​മ പെ​ൻ​ഷ​നാ​ണ് മു​ട​ങ്ങി കി​ട​ക്കു​ന്ന​ത്. ഈ ​ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ള്ള പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യി കോ​ഡി​ല്ലാ​ത്ത​തി​നാ​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ക​രു​വാ​ര​കു​ണ്ട് ശാ​ഖ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​രു​ടെ കോ​ഡു​വ​ഴി​യാ​യി​രു​ന്നു ബാ​ങ്ക് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ജൂ​ണി​ൽ ബാ​ങ്കി​ന് ഐ​എ​ഫ്എ​സ് കോ​ഡു ല​ഭി​ക്കു​ക​യും പു​തി​യ ബാ​ങ്ക് കോ​ഡ് ബാ​ങ്ക് അ​ധി​കൃ​ത​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ ഡി​ബി​ടി സെ​ല്ലി​നെ അ​റി​യി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.
ഇ​തേ തു​ട​ർ​ന്ന് പ​ഴ​യ ഐ​എ​ഫ്എ​സ് കോ​ഡി​ലേ​ക്കു ത​ന്നെ​യാ​ണ് പെ​ൻ​ഷ​ൻ ബോ​ർ​ഡ് അ​യ​ച്ചി​രു​ന്ന​ത്.
പെ​ൻ​ഷ​ൻ ഗു​ണ ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്താ​തായതോടെ പ​ല​രും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് ക്ഷേ​മ​പെ​ൻ​ഷ​നു വേ​ണ്ടി മാ​സ​ങ്ങ​ളാ​യി ബാ​ങ്കി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.