കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Saturday, November 16, 2019 12:30 AM IST
ചെ​ര​ക്കാ​പ​റ​ന്പ്: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ചെ​ര​ക്കാ​പ​റ​ന്പ് വ​ഴി​പ്പാ​റ​യി​ലെ പീ​ടി​ക​പ്പ​ടി​യി​ൽ മു​സ്ലിം യൂ​ത്ത്‌ലീ​ഗ് ക​മ്മി​റ്റി ശു​ദ്ധ​ജ​ല വി​ത​ര​ണം ആ​രം​ഭി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. പൈ​പ്പ് ലൈ​ൻ വെ​ള്ളം മു​ട​ങ്ങി​യി​ട്ടു ര​ണ്ടു മാ​സ​മാ​യി.​മു​സ്ലിം​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ​ക്കു ആ​ശ്വാ​സം പ​ക​രു​ന്ന​ത്. ഇ​വി​ടെ ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എം. ഉ​മ്മ​ർ എം​എ​ൽ​എ​ക്ക് പൗ​ര​സ്വീ​ക​ര​ണം

ക​രു​വാ​ര​ക്കുണ്ട്: മി​ക​ച്ച നി​യ​മ​സ​ഭാ സ​മാ​ജി​ക​നു​ള്ള ടി.​എം.​ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് നേ​ടി​യ എം.​ഉ​മ്മ​ർ എം​എ​ൽ എ​ക്ക് ജന്മനാ​ടി​ന്‍റെ പൗ​ര​സ്വീ​ക​ര​ണം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കി​ഴ​ക്കേ​ത്ത​ല അ​ൽ റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.
പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ്.​എം​പി, എ.​പി.​അ​നി​ൽ കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ടി.​പി.​അ​ഷ്റ​ഫ​ലി വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.‌