ഭി​ന്ന​ശേ​ഷിക്കാരനാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ടിക്കറ്റുക​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്തു
Sunday, November 17, 2019 12:44 AM IST
എ​ട​പ്പാ​ൾ:​ ഭി​ന്ന​ശേ​ഷിക്കാരനാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ചു ലോ​ട്ട​റി​ക​ളും പ​ണ​വും അ​പ​ഹ​രി​ച്ചു. വ​ട്ടം​കു​ളം സ്വ​ദേ​ശി​യാ​യ ഗി​രീ​ശ​നെ​യാ​ണ് ശ​നി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ പാ​ല​ക്കാ​ട് റോ​ഡി​ൽ വ​ച്ച് ഒ​രു യു​വാ​വ് ക​ബ​ളി​പ്പി​ച്ച​ത്. ന​ട​ന്നു ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഗി​രീ​ശ​ന്‍റെ അ​ടു​ത്തെ​ത്തി​യ യു​വാ​യ് 500 രൂ​പ​യു​ടെ സ​മ്മാ​നം അ​ടി​ച്ച പ​ത്ത് ടി​ക്ക​റ്റ് ഉ​ണ്ടെ​ന്നു പ​റ​യു​ക​യും ഒ​രു ടി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ ഗി​രീ​ശ​ന്‍റെ ക​യ്യി​ൽ നി​ന്നു 750 രൂ​പ​യും എ​ണ്ണി നോ​ക്കാ​നെ​ന്ന മ​ട്ടി​ൽ 50 രൂ​പ​യു​ടെ അ​ൻ​പ​ത്തി​യ​ഞ്ച് ടി​ക്ക​റ്റും കൈ​വ​ശ​പ്പെ​ടു​ത്തി. ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഗി​രീ​ശ​ൻ പ​റ​യു​ന്ന​ത്. രോ​ഗം മൂ​ലം ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ന്ന ഗി​രീ​ശ​നു ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. നേ​ര​ത്തേ​യും സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്ന​താ​യി മ​റ്റു ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രും പ​റ​യു​ന്നു. ഗി​രീ​ശ​ൻ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.