സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ തൊ​ഴി​ൽ ത​ർ​ക്കം
Sunday, November 17, 2019 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു ഉ​ച്ച​ക്ക​ഞ്ഞി​യ്ക്കു​ള്ള ര​ണ്ടു ലോ​ഡ് അ​രി അ​ങ്ങാ​ടി​പ്പു​റം സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ ഇ​റ​ക്കു​ന്ന​തു ഒ​രു വി​ഭാ​ഗം സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഇ​തു ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ർ​ഷ​മാ​യി. ഐ​എ​ൻ​ടി​യു​സി​യി​ൽ​പ്പെ​ട്ട പി. ​ഉ​മ്മ​ർ ഫാ​റൂ​ഖ്, ടി.​പി. സൈ​ത​ല​വി, കെ.​വി​തീ​ഷ്, കെ.​വി. വി​നോ​ദ്, എം.​ടി. ഷൗ​ക്ക​ത്ത​ലി, യു.​വി. ര​മേ​ശ് കു​മാ​ർ എ​ന്നിവര്‌ ലോ​ഡ് ഇ​റ​ക്കു​ന്ന​താ​ണ് സി​ഐ​ടി​യു​ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു​വി​ൽ​പ്പെ​ട്ട​വ​ർ ത​ട​യു​ന്നു​വെന്ന് ഇവര്‌ പ​രാ​തിപ്പെട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ ബാ​ബു​രാ​ജ് സ്ഥ​ല​ത്തെ​ത്തി ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കി. ത​ർ​ക്കം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന സി​ഐ​യു​ടെ ഉ​റ​പ്പു നല്‌കി.

പ്പി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കു അ​യ​വ​വു വ​ന്നു.