നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഷെ​ൽ​ട്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 17, 2019 12:49 AM IST
നി​ല​ന്പൂ​ർ: പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മി​ച്ച ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോം ഷെ​ൽ​ട്ട​ർ ഉ​ദ്ഘാ​ട​നം എം​പി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ റെ​യി​ൽ​വേ മാ​നേ​ജ​ർ പ്ര​താ​പ് സിം​ഗ് ഷ​മി മു​ഖ്യാ​തി​ഥി​യാ​യി.
പി.​വി അ​ൻ​വ​ർ എം​എ​ൽ​എ, ഡോ. ​ബി​ജു നൈ​നാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി അ​ഷ്റ​ഫ് അ​ലി, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഗോ​പി​നാ​ഥ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. വേ​ലു​ക്കു​ട്ടി, പ്ര​ഭാ​ക​ര​ൻ, സീ​നി​യ​ർ കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ ജെ​റി​ൻ. ജി. ​ആ​ന​ന്ദ്, സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ശോ​ക് കു​മാ​ർ, സീ​നി​യ​ർ എ​ൻ​ജി​നിയ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ന്ത രാ​മ​ൻ, റെ​യി​ൽ​വേ സൗ​ത്ത് സോ​ണ്‍ ക​മ്മി​റ്റി അം​ഗം ഷി​ജു ഏ​ബ്ര​ഹാം, വി​നോ​ദ് പി.​മേ​നോ​ൻ, യു. ​ന​രേ​ന്ദ്ര​ൻ, ഷേ​ർ​ളി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​നു​വ​ദി​ച്ച 12.50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഷെ​ൽ​ട്ട​ർ നി​ർ​മിച്ച​ത്. ര​ണ്ട്് പ്ലാ​റ്റ്ഫോം ഷെ​ൽ​ട്ട​ർ കൂ​ടി നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ​ക്ക് പ​ദ്ധ​തി​യു​ണ്ട്. പി.​വി അ​ൻ​വ​ർ എം​എ​ൽ​യു​ടെ ഫ​ണ്ടി​ൽ നി​ന്നു ഒ​രു പ്ലാ​റ്റ്ഫോം ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എം​പി​യു​ടെ പ്രാ​ദേ​ശി​ക ഫ​ണ്ടി​ൽ 11.50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഒ​ന്നാം പ്ലാ​റ്റ്ഫോ​റം 2017 ജൂ​ണി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.