ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വ​വു​മാ​യി എ​സ്പി​സി
Sunday, November 17, 2019 12:49 AM IST
മ​ങ്ക​ട: കാ​ഴ്ച​യു​ടെ​യും തി​രി​ച്ച​റി​വി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും പ​ച്ച​യാ​യ ആ​വി​ഷ്കാ​രം തേ​ടി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി അം​ഗ​ങ്ങ​ൾ ദൃ​ശ്യ​പാ​ഠം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക ലോ​ക​ത്തേ​ക്ക് ജാ​തി പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ അ​സ്വ​സ്ഥ​ത അ​നാ​വ​ര​ണം ചെ​യ്ത വേ​ലി, കൊ​റ​ഗ സ​മു​ദാ​യ​ത്തി​ന്‍റെ വ്യ​ഥ പ​റ​യു​ന്ന പു​ള്ളാ​ഞ്ചി, യു​ദ്ധ​നോ​വു​ക​ൾ ഈ​റ​ന​ണി​യി​ക്കു​ന്ന ഒ​ലീ​വ്, സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളു​ടെ കാ​ണാ​പ്പു​റ​ങ്ങ​ൾ തേ​ടു​ന്ന രാ​ഘ​വ​ൻ, തെ​രു​വു​ബാ​ല്യ​ങ്ങ​ളും ദേ​ശീ​യ​ത​യും ച​ർ​ച്ച ചെ​യ്യു​ന്ന ജ​ന​ഗ​ണ​മ​ന എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഓ​പ്പ​ണ്‍ ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചു.

അ​ധ്യാ​പ​ക​രാ​യ സു​നി​ൽ പേ​ഴും​കാ​ട്, പി.​ഷാ​ന​വാ​സ്, ചി​ത്ര​കാ​ര​ൻ മു​നീ​ർ മ​ങ്ക​ട എ​ന്നി​വ​ർ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​പി അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി​യാ​യ നൂ​റ വ​രി​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഇ​ബ്രാ​ഹിം ത​യ്യി​ൽ, പി.​അ​ൻ​വ​ർ ബ​ഷീ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ്, ശ​ശി, പ്ര​മോ​ദ്, ന​ജ്ന, മു​നീ​ർ മ​ങ്ക​ട, റ​ജീ​ന, ഫൈ​സ​ൽ ബാ​ബു, ഷം​ന, മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കെ. ​വി​നോ​ദ്, ടി. ​ജ​യ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.