കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​സം​ഗ​മം ഇ​ന്നു മ​ല​പ്പു​റ​ത്ത്
Sunday, November 17, 2019 12:51 AM IST
മ​ല​പ്പു​റം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്നു മ​ല​പ്പു​റ​ത്തു ന​ട​ക്കും. ഉ​ച്ച​യ്ക്കു ശേഷം 2.30നു ​കോ​ട്ട​ക്കു​ന്ന് ഡി​ടി​പി​സി ഹാ​ളി​ലാ​ണ് പ​രി​പാ​ടി . പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​നും കൃ​ഷി​യി​ട​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണം. ജീ​വ​ന​ഹാ​നി നേ​രി​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്കു സ​ർ​ക്കാ​ർ ജോ​ലി​യും കൃ​ഷി സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഒ​രേ​ക്ക​ർ കൃ​ഷി ഭൂ​മി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ടും. ഇ​തി​നു പു​റ​മെ ക്ഷീ​ര ക​ർ​ഷ​ക​ന്‍റെ ര​ക്ഷ​ക്കാ​യി കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി വി​ല​യു​ടെ അ​ന്പ​തു​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണം.

മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ക​സ​ന കു​തി​പ്പി​നു ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചു എ​ട​പ്പാ​ൾ ആ​സ്ഥാ​ന​മാ​യി മ​റ്റൊ​രു ജി​ല്ല രൂ​പീ​ക​രി​ക്ക​ണം. ​ആ​വ​ശ്യ​ങ്ങ​ള്‌ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഡി​സം​ബ​റി​ൽ തൊ​ടു​പു​ഴ​യി​ൽ കാ​ർ​ഷി​ക സ​മ്മേ​ള​ന​വും ജ​നു​വ​രി​യി​ൽ കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ ക​ർ​ഷ​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും.

ഇ​ന്നു ഉ​ച്ച​യ്ക്കു ന​ട​ക്കു​ന്ന നേ​തൃ​സം​ഗ​മം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വഹിക്കും. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നേ​താ​ക്ക​ളാ​യ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​പി ജോ​യി ഏ​ബ്ര​ഹാം, മു​ൻ എം​എ​ൽ​എ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, കെ​വൈ​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല, ക​ഐ​സ്സി പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ഇ​ട​പ്പു​ര, പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ (വ​നി​താ​കോ​ണ്‍​ഗ്ര​സ്), പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പാ​ർ​ട്ടി യൂ​ണി​റ്റു​ത​ല ഭാ​ര​വാ​ഹി​ക​ള​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഏ​റ​ക്കോ​ട്ടി​ൽ, മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജെ ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.