തു​ട​ക്ക​ത്തി​ലേ ക​ല്ലു​ക​ടി
Wednesday, November 20, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: വേ​ദി​ഒ​ന്നി​ൽ ന​ട​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​രം തീ​രാ​ൻ വൈ​കി​യ​തോ​ടെ നീ​ണ്ടു പോ​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം രാ​ത്രി ഏ​ഴ​രയ്ക്കാണ് ആ​രം​ഭി​ച്ച​ത്. മേ​ള ന​ട​ക്കു​ന്ന ആ​ർ​എം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന വേ​ദി​യാ​യ വ​ള്ളി​യാ​റി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. നാ​ലിന് നി​ശ്ച​യി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി.​സു​ധാ​ക​ര​ൻ, കെ.​പി.​ഹാ​ജ​റു​മ്മ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന എ​ന്നി​വ​ർ സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​രം ന​ട​ക്കു​ക​യാ​ണ് ഇ​ത് കാ​ര​ണം ഉ​ദ്ഘാ​ട​നം വൈ​കു​ക​യാ​യി​രു​ന്നു സ്വീ​ക​ര​ണ​ക​മ്മി​റ്റി വ​ള​ളി​യാ​ർ വേ​ദി​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും പ്രോ​ഗ്രാം ക​മ്മ​റ്റി ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​ര​വും തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ത​ന്നെ​യു​ണ്ടാ​യ ഈ ​താ​ള​പ്പി​ഴ ക​ല്ലു​ക​ടി​യാ​യി മാ​റി. സ്വാ​ഗ​ത​സം​ഘം ക​മ്മ​റ്റി​യും പോ​ഗ്രാം ക​മ്മ​റ്റി​യും ത​മ്മി​ലു​ള്ള ഒ​രു​മ​യി​ല്ലാ​യ്മ​യാ​ണ് ഉ​ദ്ഘാ​ട​ന​ദി​വ​സം ത​ന്നെ ച​ട​ങ്ങു​ക​ൾ താ​ളം​തെ​റ്റാ​ൻ കാ​ര​ണ​മെ​ന്നും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു ഇ​തെ​ന്നും എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.