ഉ​ത്സ​വ​ച്ഛാ​യ​യി​ൽ മേ​ലാ​റ്റൂ​ർ
Saturday, November 23, 2019 12:50 AM IST
മേ​ലാ​റ്റൂ​ർ: കൗ​മാ​ര ക​ല​ക​ളു​ടെ വേ​ദി​ക​ളി​ൽ നൂ​പു​ര ധ്വ​നി​ക​ളു​യ​ർ​ന്ന​തോ​ടെ മേ​ലാ​റ്റൂ​ർ ഉ​ത്സ​വ​ച്ഛാ​യ​യി​ൽ. ക​ല​യു​ടെ ആ​റു പ​ക​ലി​ര​വു​ക​ൾ​ക്കു
നാ​ളെ തീ​ര​ശീ​ല വീ​ഴു​ക​യാ​ണ്. 16 വേ​ദി​ക​ളി​ലാ​യി 36 ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​ക​ൾ ത​മ്മി​ലാ​ണ് ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ലാ​സ്യ​ഭം​ഗി​യു​ടെ ചു​വ​ടു​വ​യ്പു​ക​ളു​മാ​യി നൃ​ത്ത​വേ​ദി സ​ജീ​വ​മാ​യി​രു​ന്നു ഇ​ന്ന​ലെ.
തി​രു​വാ​തി​ര​യു​ടെ ചു​വ​ടു​ക​ൾ​ക്കൊ​പ്പ​മാ​ണ് വേ​ദി​ക​ളു​ണ​ർ​ന്ന​ത്. ക​സ​വ​ണി​ഞ്ഞ് തി​രു​വാ​തി​ര പാ​ട്ടി​നൊ​ത്തു​ള​ള മ​ങ്ക​മാ​രു​ടെ ചു​വ​ടു​ക​ളെ​ല്ലാം ഒ​ന്നി​നൊ​ന്നു മി​ക​ച്ചു നി​ന്നു. ഹൈ​സ്കൂ​ൾ ഭ​ര​ത​നാ​ട്യ മ​ത്സ​രാ​ർ​ഥി​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. രാ​വി​ലെ മു​ത​ൽ ഇ​രു​വേ​ദി​ക​ൾ​ക്കു മു​ന്നി​ലും ക​ലാ​സ്വാ​ദ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ച​ടു​ല​മാ​യ ചു​വ​ടു​ക​ളാ​ൽ അ​നു​പ​മ​മാ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ഭാ​ഗം ച​വി​ട്ടു​നാ​ട​കം. അ​ഭി​ന​യ​വും പാ​ട്ടും ക​ള​രി​ച്ചു​വ​ടു​ക​ളു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മൂ​കാ​ഭി​ന​യം, മ​ല​യാ​ള പ്ര​സം​ഗം വേ​ദി​ക​ളി​ൽ മ​നു​ഷ്യ​ന്‍റെ അ​ഹ​ന്ത വ​രു​ത്തി​വ​ച്ച പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ കെ​ടു​തി​ക​ളും മാ​ഫി​യ​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള യു​വ​ത​ല​മു​റ​യു​ടെ രോ​ഷ​വും പ്ര​ക​ട​മാ​യി. എ​ല്ലാ​ത്തി​നു​മ​പ്പു​റം കൗ​മാ​ര​ക​ല​ക​ളെ നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു ഒ​ഴു​കി​യെ​ത്തി​യ കാ​ഴ്ച​ക്കൂ​ട്ടം.
ഇ​താ​ക​ട്ടെ മ​ത്സ​രാ​ർ​ഥി​ക​ളി​ലും ആ​വേ​ശം നി​റ​ഞ്ഞു. ആ​രാ​ധ​ക​രേ​റെ​യു​ള്ള ഇ​ശ​ല​ഴ​കി​ന്‍റെ വ​ർ​ണ​പൊ​ലി​മ​യ്ക്കാ​ണ് ഇ​ന്നു അ​ര​ങ്ങു​ക​ൾ ഉ​ണ​രു​ന്ന​ത്.