ഗാ​യ​ത്രി ഓ​ർ​മ​പ്പി​ക്കു​ന്നു പ്ര​കൃ​തി​ദു​ര​ന്തം മ​നു​ഷ്യ​സൃ​ഷ്ടി​യാ​ണ്...
Saturday, November 23, 2019 12:50 AM IST
മേ​ലാ​റ്റൂ​ർ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത് മ​നു​ഷ്യ​ൻ ത​ന്നെ​യാ​ണെ​ന്നു ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ളി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി എ​സ്.​ഗാ​യ​ത്രി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മോ​ണോ ആ​ക്ടി​ലൂ​ടെ ഗാ​യ​ത്രി അ​വ​ത​രി​പ്പി​ച്ച വി​ഷ​യം സ​ദ​സി​നെ ചി​ന്തി​പ്പി​ച്ചു.
പ്ര​കൃ​തി​യെ സ്നേ​ഹി​ച്ചാ​ൽ പ്ര​കൃ​തി​യും തി​രി​ച്ചു സ്നേ​ഹി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​മി​ടു​ക്കി പ​ക​ർ​ന്നു ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഗാ​യ​ത്രി ഇ​ക്കു​റി ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​ണ്. അ​ച്ഛ​ൻ ഷാ​ജി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. എം​എ​സ്പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ ബി​ജി​ഷ​യാ​ണ് അ​മ്മ.
സ​ഹോ​ദ​രി കൃ​ഷ്ണ​വേ​ണി യു​പി വി​ഭാ​ഗം മോ​ണോ​ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പ​തി​നേ​ഴ് പേ​രോ​ട് മത്സരി​ച്ചാ​ണ് ഗാ​യ​ത്രി ഉ​ജ്വ​ല വി​ജ​യം നേടിയത്.