പ​ല്ല​വി​ക്കും ആ​ര്യ​യ്ക്കും ഇ​ര​ട്ടി​മ​ധു​രം
Saturday, November 23, 2019 12:51 AM IST
മേ​ലാ​റ്റൂ​ർ: യു​പി വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഇ​ര​ട്ട വി​ജ​യം കൊ​യ്ത് ഒ​രേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ല്ല​വി കൃ​ഷ്ണ​യും എ​ൻ.​ആ​ര്യ​യു​മാ​യി ​നേ​ട്ടം കൈ​വ​രി​ച്ച​ത്.
പ​ല്ല​വി കൃ​ഷ്ണ​യ്ക്ക് സം​സ്കൃ​തം ക​ഥാ​ക​ഥ​നം, പ്ര​ശ്നോ​ത്ത​രി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ഇ​തേ സ്കൂ​ളി​ലെ എ​ൻ.​ആ​ര്യ​ക്ക് സം​സ്കൃ​ത പ്ര​ഭാ​ഷ​ണം, സി​ദ്ധ​രൂ​പോ​ച്ചാ​ര​ണ​ത്തി​ലു​മാ​ണ് ഒ​ന്നാം സ്ഥാ​നം.
2017ലെ ​ക​ലോ​ത്സ​വ​ത്തി​ൽ ഇ​രു​വ​രും ഇ​തേ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​രു​ന്നു. ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് പ​ല്ല​വി കൃ​ഷ്ണ​യു​ടെ മാ​താ​വ് ശൈ​ല​ജ. അ​ച്ഛ​ൻ വി​നോ​ദ് കു​മാ​ർ. മ​നോ​ജ്-​ദീ​പ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ര്യ. സം​സ്കൃ​ത നാ​ട​ക​ത്തി​ലും ഇ​രു​വ​രും പ​ങ്കെ​ടു​ത്തു.