ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ: പ്ര​തി​രോ​ധം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണം: ഋ​ഷി​രാ​ജ് സി​ംഗ്
Thursday, December 5, 2019 12:35 AM IST
മ​ല​പ്പു​റം: ല​ഹ​രി വി​പ​ത്തു ത​ട​യാ​ൻ പ്ര​തി​രോ​ധ​വും ക​രു​ത​ലും കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ കു​ടും​ബ പ​ശ്ചാ​ത്ത​ലം ല​ഹ​രി​മു​ക്ത​മാ​വ​ണം.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. സാ​മൂ​ഹ്യ പി​ന്തു​ണ​യി​ലൂ​ടെ മാ​ത്ര​മെ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​കു​ക​യു​ള്ളു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ക്കു​ന്ന വി​മു​ക്തി 90 ദി​ന തീ​വ്ര​യ​ത്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ര​ളീ​ധ​ര​ൻ പു​തു​ക്കു​ടി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ഡി​എം എ​ൻ.​എം.​മെ​ഹ്റ​ലി, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ.​ബാ​ബു, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി സൂ​പ്പി​ക്കു​ട്ടി ന​ഹ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ’വ​ന്ദേ​മാ​ത​രം’ ആ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി അ​ഭി​രാ​മി അ​വ​ത​രി​പ്പി​ച്ച മോ​ണോ​ആ​ക്ടും ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​മു​ക്തി മി​ഷ​ന്‍റെ ഉ​പ​ഹാ​രം ഋ​ഷി​രാ​ജ് സിം​ഗ് വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​മു​ക്തി പ്ര​തി​ജ്ഞ​യെ​ടു​ത്തു.