സെ​മി​നാ​ർ ഇ​ന്ന്
Thursday, December 5, 2019 12:35 AM IST
മ​ല​പ്പു​റം: ലോ​ക മ​ണ്ണ്ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഇ​നി​യൊ​രു പ്ര​കൃ​തി​ദു​ര​ന്ത​ത്തെ ന​മു​ക്കെ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. പ്ര​ള​യം, ഉ​രു​ൾ​പൊ​ട്ട​ൽ, കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​ങ്ങ​ൾ, മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​കാ​ഘാ​ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​ർ ച​ർ​ച്ച ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി വ​കു​പ്പി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ജൂ​ഡ് ഇ​മ്മാ​നു​വ​ൽ, ജി​യോ​ള​ജി വ​കു​പ്പ് പ്ര​ഫ. വി.​കെ.​ബ്രി​ജേ​ഷ്, സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ വ​കു​പ്പി​ലെ മ​റി​യാ​മ്മ. കെ. ​ജോ​ർ​ജ്ജ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സെ​മി​നാ​റി​ലെ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ ഭാ​വി​യി​ൽ ജി​ല്ല കൈ​ക്കൊ​ള്ളേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കും. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ർ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.