ക​വ​ള​പ്പാ​റ​യു​ടെ പേ​രി​ൽ കോ​മ​ഡി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വം വി​വാ​ദ​മാ​കു​ന്നു
Thursday, December 5, 2019 12:36 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ക​വ​ള​പ്പാ​റ​യി​ലെ ആ​ളു​ക​ൾ എ​ന്ന പേ​രി​ൽ കോ​മ​ഡി ഷോ​യി​ൽ ചി​ല​ർ പ​ങ്കെ​ടു​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.
പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ​യി​ൽ നി​ന്നു​ള്ള​വ​ർ എ​ന്ന പേ​രി​ലാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഒ​രു മ​ല​യാ​ള ചാ​ന​ലി​ന്‍റെ കോ​മ​ഡി ഷോ​യി​ൽ കാ​ണി​ക​ളാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റു​ഡി​യോ​യി​ൽ ഇ​തിന്‍റെ ഷൂ​ട്ടി​ംഗ് ന​ട​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റു​ക​ൾ വ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ള​പ്പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള കു​ട്ടം​കു​ളം, ഞെ​ട്ട​ന്ധി​ക്കു​ളം, പോ​ത്തു​ക​ല്ല് ഭാ​ഗ​ത്തു​ള്ള​വ​രാ​ണ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ പ്രദേശവാസികള്‌ പ്ര​തി​ഷേ​ധം തു​ട​ങ്ങി.

ബ​ന്ധ​പ്പെ​ട്ട​ന്ധ ചാ​ന​ലി​ന്‍റെ ഓ​ഫീ​സി​ൽ വി​ളി​ച്ച് ​പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യ​രു​തെ​ന്നും 59 പേ​രു​ടെ മ​ര​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച ക​വ​ള​പ്പാ​റ​ക്കാ​ർ ഇ​പ്പോ​ഴൊ​രു കോ​മ​ഡി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ലെ​ന്നും അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ സം​ഘ​ത്തി​ൽ ഒ​രു ക​വ​ള​പ്പാ​റ​ക്കാ​ര​ൻ പോലുമല്ലെ​ന്നും ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ​വ​രെ അ​പ​മാ​നി​ക്കു​ക​യാ​ണ് സം​ഘം ചെ​യ്ത​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ മ​റ്റ് അ​ധി​കൃ​ത​രോ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ടി​ല്ലെന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ പ​റ​ഞ്ഞു.