മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത ത​ക​ർ​ത്തു: രാ​ഹു​ൽ ഗാ​ന്ധി
Friday, December 6, 2019 12:34 AM IST
നി​ല​ന്പൂ​ർ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത ത​ക​ർ​ത്തു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി . നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യു​ഡി​എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച മോ​ദി സ​ർ​ക്കാ​ർ ജി​എ​സ്ടി​യി​ലൂ​ടെ​യും ഇ​തേ ന​യ​മാ​ണ് സ്വീ​ക​രി​ച്ച​ത്.

മോ​ദി സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം ന​രേ​ന്ദ്ര മോ​ദി കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പു​ന​ര​ധി​വാ​സ​വും വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കാ​ര്യ​മാ​യ ഇ​ട​പ്പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ം. രാ​ത്രി കാ​ല യാ​ത്ര നി​രോ​ധ​നം നീ​ക്കു​ന്ന​തി​നും നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് പാ​ത യ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ന​ഷ​ട്പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വു​മാ​യി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്പി​ലും കൊ​ണ്ടു​വ​രും.

വി​വി​ധ മ​ത​ങ്ങ​ൾ, ഭാ​ഷ​ക​ൾ, ജാ​തി​ക​ൾ ഉ​ള്ള രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ഇ​വ​രെ​യെ​ല്ലാം ഒ​രേ മ​ന​സോ​ടെ ഉ​ൾ​കൊ​ള്ളാ​ൻ നാം ​ത​യാ​റാ​ക​ണം. രാ​ജ്യ​ത്തി​ന്‍റെ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് മോ​ദി സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ടു​ക​ൾ. ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഭാ​ഷ തെ​ര​ഞ്ഞെ​ടു​ക്കാ​നും പ​ഠി​ക്കാ​നും അ​നു​വാ​ദം ന​ൽ​ക​ണം. വ​യ​നാ​ട്ടി​ൽ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും.

കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച​താ​ണെ​ങ്കി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സു​ര​ക്ഷ​യി​ല്ലാ​തെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യി​രു​ന്നു. ന​ട​പ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. വേ​ങ്ങ​ര ഒ​ഴു​കൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ വീ​ട്ട​ടു​മയ്​ക്ക് കൈ​മാ​റി. സൈ​ക്കി​ളി​ൽ നേ​പ്പാ​ൾ വ​രെ പ​ര്യ​ട​നം ന​ട​ത്തി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​യ ചാ​ലി​യാ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി അ​ബ്ദു​ൽ ന​ദീമിനെ രാ​ഹു​ൽ ഗാ​ന്ധി ആ​ദ​രി​ച്ചു.

ഗ്രാ​നൈ​റ്റി​ൽ കൊ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഛായ ​ചി​ത്രം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് കൈ​മാ​റി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​ടി. കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി.​അ​ജ​യ് മോ​ഹ​ൻ, ക​ണ്‍​വീ​ന​ർ യു.​എ.​ല​ത്തീ​ഫ്, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, വി.​എ.​ക​രീം, എ​ൻ.​എ. ക​രീം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പ​ദ്മി​നി ഗോ​പി​നാ​ഥ്, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, വി.​എ​സ് ജോ​യി, എ.​ഗോ​പി​നാ​ഥ്, ക​ല്ലാ​യി മു​ഹ​മ്മ​ദ​ലി, ഷേ​ർ​ളി വ​ർ​ഗീ​സ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ബി​നോ​യി പാ​ട്ട​ത്തി​ൽ, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.