അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ന​ട​പ​ടി ശ​ക്ത​മാ​ക്കും
Friday, December 6, 2019 12:34 AM IST
മ​ല​പ്പു​റം: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു​ക്ക​ൾ പ്ര​യോ​ഗി​ക്കു​ക, ശ​ക്തി​യേ​റി​യ പ്ര​കാ​ശം, ക​ണ്ണി വ​ലു​പ്പം കു​റ​ഞ്ഞ വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, വൈ​ദ്യു​തി, തോ​ട്ട തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്ത​തും ലൈ​സ​ൻ​സു​ള്ള​തു​മാ​യ യാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്താ​ൻ പാ​ടു​ള്ളൂ.
യാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ർ​ത്താ​വി​നി​മ​യ നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. കൃ​ത്രി​മ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്ടി​ച്ച് മ​ത്സ്യം പി​ടി​ക്കു​ന്ന​തും ശ​ക്തി​യേ​റി​യ പ്ര​കാ​ശം ഉ​പ​യോ​ഗി​ക്കു​ന്ന​തും പെ​യ​ർ ട്രോ​ളി​ംഗ്, പെ​ല്ലാ​നി​ക്ക് ട്രോ​ളി​ഗ് എ​ന്നി​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ന്നാ​നി ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത മ​ത്സ്യ ബ​ന്ധ​ന രീ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 0494 2666428 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്ക​ണം.