ക്രി​ക്ക​റ്റ്: മ​ധ്യ​മേ​ഖ​ല - ഉ​ത്ത​ര​മേ​ഖ​ല സ​മ​നി​ല​യി​ൽ
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 14 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ അ​ന്ത​ർ മേ​ഖ​ല ദ്വി​ദി​ന ക്രി​ക്ക​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല -ഉ​ത്ത​ര​മേ​ഖ​ല മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല ഇ​ന്നിം​ഗ്സ് ലീ​ഡോ​ടെ മൂ​ന്നു പോ​യി​ന്‍റും മ​ധ്യ​മേ​ഖ​ല ഒ​രു പോ​യി​ന്‍റും പ​ങ്കി​ട്ടു. 32 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സി​ൽ നി​ന്നു ക​ളി പു​ന​രാ​രം​ഭി​ച്ച ഉ​ത്ത​ര​മേ​ഖ​ല ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ (70 ഓ​വ​റി​ൽ) എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 328 റ​ണ്‍​സ് നേ​ടി. ഉ​ത്ത​ര​മേ​ഖ​ല 162 റ​ണ്‍​സി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി. ഉ​ത്ത​ര​മേ​ഖ​ല​യു​ടെ സോ​ഹേ​ൽ ഖാ​ൻ സെ​ഞ്ചു​റി​യും (104) എ​സ്. അ​ഭി​രാം പു​റ​ത്താ​കാ​തെ അ​ർ​ധ​സെ​ഞ്ചു​റി​യും (51) നേ​ടി.
മ​ധ്യ​മേ​ഖ​ല​യു​ടെ ഫി​ന്േ‍​റാ സൈ​മ​ണ്‍ എ​ട്ടു ഓ​വ​റി​ൽ 21 റ​ണ്‍​സി​നു ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു. ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച മ​ധ്യ​മേ​ഖ​ല ഇ​ന്ന​ലെ ക​ളി അ​വ​സാ​നി​ച്ച​പ്പോ​ൾ 51.1 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 228 റ​ണ്‍​സെ​ടു​ത്തു. ജോ​ബി​ൻ പി. ​ജോ​യ് 152 റ​ണ്‍​സ് നേ​ടി. ഉ​ത്ത​ര​മേ​ഖ​ല​യു​ടെ ശ്രേ​യാ​സ് സു​ധീ​ർ 9.1 ഓ​വ​റി​ൽ 30 റ​ണ്‍​സി​ന് ര​ണ്ടു വി​ക്ക​റ്റും നേ​ടി. അ​ന്ത​ർ​മേ​ഖ​ല മ​ത്സ​ര​ങ്ങ​ൾ ഇ​തോ​ടെ അ​വ​സാ​നി​ച്ചു.