മ​ധു​ര​ത്തി​നു​ള്ള പ​ണം മ​രു​ന്നി​ന് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 6, 2019 12:36 AM IST
നി​ല​ന്പൂ​ർ: പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​റി​ട്ട മാ​ർ​ഗ​വു​മാ​യി നി​ല​ന്പൂ​രി​ലെ അ​മ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. മി​ഠാ​യി അ​ട​ക്ക​മു​ള്ള​വ വാ​ങ്ങാ​നു​ള്ള നാ​ണ​യ​ത്തു​ട്ടു​ക​ളെ ക്ലാ​സ്സു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് ബോ​ക്സു​ക​ളി​ൽ നി​ക്ഷേ​പി​ച്ച്, മാ​സാ​വ​സാ​നം അ​വ ശേ​ഖ​രി​ച്ച് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന, മു​ഴു​വ​ൻ ജീ​വി​ത​ങ്ങ​ളും മ​ധു​രി​ക്ക​ട്ടെ’ എ​ന്ന ആ​ശ​യ​ത്തി​ലു​ള്ള പ​ദ്ധ​തി​ക്ക് അ​മ​ൽ കോ​ള​ജ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന് കീ​ഴി​ൽ തു​ട​ക്കം കു​റി​ച്ചു.
അ​ക​ന്പാ​ടം പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്ക് ബി​ൽ​ഡിം​ഗ് നി​ർ​മാ​ണാ​വ​ശ്യാ​ർ​ത്ഥം വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം സാ​ന്പ​ത്തി​കം ക​ണ്ടെ​ത്തു​ന്ന ന്ധ​ക​രു​ണ​യ്ക്കൊ​രു കൈ​ത്താ​ങ്ങ്’ എ​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​പ്പി​ച്ച ഉ​ട​നെ​യാ​ണ്, പു​തി​യ പ​ദ്ധ​തി​ക്ക് അ​മ​ൽ കോ​ളേ​ജി​ൽ തു​ട​ക്കം കു​റി​ച്ച​ത്. നി​ല​ന്പൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റും പ്ര​ള​യ അ​തി​ജീ​വ​ന സ്തു​ത്യ​ർ​ഹ​സേ​വ​ന​ത്തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മ​ട​ക്കം ഏ​റ്റു​വാ​ങ്ങി​യ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​മ​ൽ കോ​ള​ജ് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​ച്ച്.​അ​ലീ ജാ​ഫ​ർ അ​ധ്യ​ക്ഷ​നാ​യി. ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ളി​ൽ നി​ന്ന് തെ​രെ​ഞ്ഞെ​ടു​ത്ത പു​തി​യ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാം​പി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എം.​ഉ​സ്മാ​ന​ലി നി​ർ​വ​ഹി​ച്ചു.
പാ​ലി​യേ​റ്റീ​വ് സ്റ്റു​ഡ​ൻ​സ് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​നി​ഹാ​ൽ ക്ലാ​സെ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ​സാ​ക്കി​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.