ബൈ​പാ​സ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം 15ന് ​തു​ട​ങ്ങും
Friday, December 6, 2019 12:36 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബൈ്പാ​സി​ലെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. കെ.​എ​ൻ.​ജി. റോ​ഡി​ൽ ഒ​സി​കെ പ​ടി മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ 6.6 കി​ലോ​മീ​റ്റ​റി​ലാ​ണ് ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പി​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ബൈ​പാ​സ് റോ​ഡി​ലൂ​ടെ​യു​ള്ള 60 കെ​വി ലൈ​ൻ 110 കെ.​വി.​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത്, വൈ​ദ്യു​തി വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഹ​രി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത​മേ​റി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 960 മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി 35 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

സ്വീ​ക​ര​ണ​വും ഉ​പ​ഹാ​രസ​മ​ർ​പ​ണ​വും

അ​ങ്ങാ​ടി​പ്പു​റം:​ ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 44 പ്ര​തി​ഭ​ക​ൾ​ക്കും അ​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രാ​യ കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ്, ബെ​ന്നി തോ​മ​സ് എ​ന്നീ അ​ധ്യാ​പ​ക​ർ​ക്കും സ്വീ​ക​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ​ണ​വും ഇ​ന്ന് രാ​വി​ലെ 11.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ​ഫാ.ജേ​ക്ക​ബ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.