വ്യാ​പാ​രി​യെ ക​ട​യി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Saturday, December 7, 2019 12:35 AM IST
താ​മ​ര​ശേ​രി: വ്യാ​പാ​രി​യെ ക​ട​യി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പൂ​നൂ​ര്‍ ചീ​നി​മു​ക്കി​ല്‍ കെ​സി ഫ്രൂ​ട്‌​സ് ക​ട ന​ട​ത്തു​ന്ന തോ​ക്കും​തോ​ട്ടം കു​ണ്ട​ച്ചാ​ലി​ല്‍ മു​ഹ​മ്മ​ദ​ലി (52) നെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ള്‍ അ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പി​ച്ച​ത്. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ​ലി​യെ നാ​ട്ടു​കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് മു​ഖം മ​റ​ച്ച അ​ഞ്ച് അം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി അ​ക്ര​മി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ണ്ടാ​ല​റി​യു​ന്ന അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
വ്യാ​പാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പൂ​നൂ​രി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു.