സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെരഞ്ഞെടുത്തു
Tuesday, December 10, 2019 1:07 AM IST
ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ലെ അ​ടു​ത്ത പ​ത്ത് മാ​സ​ത്തേ​ക്കു​ള്ള വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യി കോ​ണ്‍​ഗ്ര​സി​ലെ വി.​ശ​ബീ​റ​ലി, മു​സ്ലിം ലീ​ഗി​ലെ എ​ൻ.​കെ ഉ​ണ്ണീ​ൻ​കു​ട്ടി, ജ​മീ​ല അ​ശ്റ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ​നാ​യി വി.​ശ​ബീ​റ​ലി​യും വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി എ​ൻ.​കെ.​ഉ​ണ്ണീ​ൻ​കു​ട്ടി​യും എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​സ​മി​തി​ക​ളി​ൽ സി​പി​എ​മ്മി​ന് ഓ​രോ അം​ഗ​ങ്ങ​ളേ​യു​ള്ളൂ. ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സി​പി​എ​മ്മി​ലെ ഷീ​ബ പ​ള്ളി​ക്കു​ത്ത് മ​ൽ​സ​രി​ച്ചെ​ങ്കി​ലും ര​ണ്ടി​നെ​തി​രെ മൂ​ന്ന് വോ​ട്ടു​ക​ൾ നേ​ടി ജ​മീ​ല അ​ശ്റ​ഫ് വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.എ​ൻ.​കെ ഉ​ണ്ണീ​ൻ​കു​ട്ടി ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വെ​ച്ചാ​ണ് വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​നാ​യ​ത്.തി​ങ്ക​ളാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി.​ആ​ർ.​സു​മേ​ഷ് നേ​തൃ​ത്വം ന​ൽ​കി.