പു​ക്കോ​ട്ടും​പാ​ട​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു
Tuesday, December 10, 2019 11:53 PM IST
പു​ക്കോ​ട്ടും​പാ​ടം: പു​ക്കോ​ട്ടും​പാ​ട​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. ഫു​ട്പാ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഇ​രു​ച​ക്ര, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഇ​വി​ടെ പതിവ് കാഴ്ചയാ​ണ്. ഇ​ത് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാക്കുന്നു.​ മു​ൻ​പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് ചേ​ർ​ന്ന് പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ ട്രാ​ഫി​ക്ക് പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ന്നി​രു​ന്നു. ശ​നി​യാ​ഴ്ച്ച ഒ​ഴി​കെ ച​ന്ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​മെ​ന്നും ശ​നി​യാ​ഴ്ച ച​ന്ത ദി​വ​സം അ​ന്പ​ല റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് പാ​ടി​ല്ലാ​യെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ക​ൽ ക​ട​ക​ളി​ലേ​ക്കു​ള്ള ലോ​ഡ് ഇ​റ​ക്ക​ൽ സ​മ​യ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷ​​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗം ചേ​രു​ക​യോ ട്രാ​ഫി​ക്കി​ൽ വേ​ണ്ട മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. പ​ക​ൽ സ​മ​യം ലോ​ഡ് ഇ​റ​ക്ക​രു​ത് എ​ന്ന കാ​ര്യ​വും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗം ചേ​ർ​ന്ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.