സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, December 12, 2019 10:05 PM IST
മ​ഞ്ചേ​രി: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ജോ​ലി സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ത്തു​ക​ല്ല് പൂ​ള​പ്പാ​ടം ചേ​രി​പ്പ​റ​ന്പ​ൻ കു​ഞ്ഞാ​ല​ന്‍റെ മ​ക​ൻ ഖാ​ദ​ർ (59) ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം ചെ​മ്മം​ക​ട​വി​ലെ ക​റി​പൗ​ഡ​ർ നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഖാ​ദ​റി​നു ബു​ധ​നാ​ഴ്ച നൈ​റ്റ് ഡ്യൂ​ട്ടി​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ : ആ​സ്യ ഒ​തു​ക്കു​ങ്ങ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ത​ല​വി, സു​ഹ്റാ​ബി, അ​ലി, സ​റീ​ന, പ​രേ​ത​യാ​യ ആ​സ്യ. മ​ല​പ്പു​റം അ​ഡീ​ഷ​ണ​ൽ എ​സ്ഐ മു​ഹ​മ്മ​ദ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഉ​പ്പ​ട ചെ​ന്പ​ൻ​കൊ​ല്ലി ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.