ഞെ​ര​ള​ത്ത് സം​ഗീ​തോ​ത്സ​വം
Friday, December 13, 2019 12:05 AM IST
അ​ങ്ങാ​ടി​പ്പു​റം: സേ​ാപാ​ന സം​ഗീ​താ​ചാ​ര്യ​ൻ ഞെ​ര​ള​ത്ത് രാ​മ​പൊ​തു​വാ​ളു​ടെ സ്മ​ര​ണ​ക്കാ​യി അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ദേ​വ​സ്വം ന​ട​ത്തി​വ​രാ​റു​ള്ള ഞെ​ര​ള​ത്ത് സം​ഗീ​തോ​ത്സ​വം 2020 ഫെ​ബ്രൂ​വ​രി 16 മു​ത​ൽ 19 വ​രെ വി​പു​ല​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 31ന​കം ദേ​വ​സ്വ​ത്തി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷ ഫോ​റാം ത​പാ​ലി​ൽ ല​ഭി​ക്കും. മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ ക​വ​ർ മ​തി​യാ​യ സ്റ്റാ​ന്പു സ​ഹി​തം അ​യ​ക്ക​ണം. ഫോ​ണ്‍: 04933 258820, 258555.