സ​മ്മേ​ള​നം നാളെ തു​ട​ങ്ങും
Friday, December 13, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു നാളെ വൈ​കീ​ട്ട് ചെ​റു​ക​ര​യി​ൽ തു​ട​ക്ക​മാ​കും. നാ​ലി​നു സി. ​വാ​സു​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ. ​സി.​പി. ചി​ത്ര​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു, കെ.​പി. ര​മ​ണ​ൻ, വേ​ണു പാ​ലൂ​ർ, ഡോ. ​ശ​രി​ധ​ര​ൻ ക്ലാ​രി എ​ന്നി​വ​ർ സം​സാ​രി​ക്കും. പി.​എ​സ്.​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും വി​ജ​യ​ല​ക്ഷ്മി ന​ന്ദി​യും പ​റ​യും. 15നു ​രാ​വി​ലെ ഒ​ന്പ​തി​നു പാ​ല​ക്കീ​ഴ് നാ​രാ​യ​ണ​ൻ പ​താ​ക​യു​യ​ർ​ത്തും.

പ​ത്തി​നു സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ആ​യി​ഷ, ചെ​റു​കാ​ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും. പി.​ജി സാ​ഗ​ര​ൻ സ്വാ​ഗ​ത​വും കെ.​ദാ​മു ന​ന്ദി​യും പ​റ​യും.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി.​പി.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ബ​ഷീ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​രാ​ജേ​ഷ് പു​തു​ക്കാ​ട്, ഡോ. ​സ​ന്തോ​ഷ് വ​ള്ളി​ക്കാ​ട്, സാ​ജി സോ​മ​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ക്കും. അ​ജി​ത്രി സ്വാ​ഗ​ത​വും ഡെ​യ്സി മ​ഠ​ത്തി​ശേ​രി ന​ന്ദി​യും പ​റ​യും.