ജ​ല​ക്ഷാ​മം രൂ​ക്ഷ​ം: ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, December 13, 2019 12:06 AM IST
എ​ട​ക്ക​ര: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി. ആ​ദി​വാ​സി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ്ര കാ​ട്ടു​നാ​യ്ക്ക കോ​ള​ന​യി​ലെ ആ​ദി​വാ​സി​ക​ളാ​ണ് ജ​ല​ക്ഷാ​മ​ത്താ​ൽ വ​ല​യു​ന്ന​ത്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​വ​ഹി​ക്കാ​ൻ വെ​ള്ളം ദൂ​രെ പു​ഴ​യി​ൽ നി​ന്നും കൊ​ണ്ടു​വ​രേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കോ​ള​നി​ക്കാ​രി​പ്പോ​ൾ.

വ​യോ​ധി​ക​രും രോ​ഗി​ക​ളും, കി​ട​പ്പി​ലാ​യ​വ​രു​മാ​ണ് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ൽ​ക്കൂ​ടി ഒ​ഴു​കു​ന്ന കാ​രാ​ട​ൻ പു​ഴ​യി​ൽ നി​ന്നു​മാ​ണ് കു​ടി​വെ​ള്ള​മ​ട​ക്കം മു​ൻ​പ് കോ​ള​നി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​രു​പ​ത് വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ച്ച കു​ടി​വെ​ള്ള സം​വി​ധാ​ന​മാ​ണി​ത്. നാ​ല​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​ൽ ഒ​ലി​ന്പാ​റ​യി​ൽ കാ​രാ​ട​ൻ പു​ഴ​യി​ൽ സ്ഥാ​പി​ച്ച പൈ​പ്പു​ക​ളി​ൽ​ക്കൂ​ടി വെ​ള്ളം കോ​ള​നി​യി​ൽ സ്ഥാ​പി​ച്ച ടാ​ങ്കു​ക​ളി​ൽ എ​ത്തി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പു​ഴ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന 750-മീ​റ്റ​ർ ജി​ഐ പൈ​പ്പ് ത​ക​ർ​ന്നു​പോ​യി. ഇ​തോ​ടെ കോ​ള​നി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം നി​ല​ച്ചു.

പൈ​പ്പ് വ​ഴി​യു​ള്ള വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ള​നി​യി​ലെ അ​ൻ​പ​ത്തി​യൊ​ന്ന് കു​ടും​ബ​ങ്ങ​ൾ ര​ണ്ട് മാ​സം മു​ൻ​പ് നി​ല​ന്പൂ​ർ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ കോ​ള​നി​യി​ലെ പ​തി​ന​ഞ്ച് കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ൾ കാ​രാ​ട​ൻ പു​ഴ​യു​ടെ തീ​ര​ത്തെ വ​ന​ത്തി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി രാ​വി​ലെ കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ആ​ദി​വാ​സി​ക​ൾ പ​ക​ൽ സ​മ​യം പു​ഴ​യോ​ര​ങ്ങ​ളി​ൽ ചി​ല​വ​ഴി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ത്രി​യി​ലേ​ക്കു​ള്ള ഭ​ഷ​ണ​വു​മാ​യി മ​ട​ങ്ങി​യെ​ത്തി വീ​ടു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങി രാ​വി​ലെ വീ​ണ്ടും വ​ന​ത്തി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യും. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​നാ​ലാ​ണ് രാ​ത്രി കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. കോ​ള​നി​യു​ടെ താ​ഴെ ഭാ​ഗ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച കി​ണ​ർ പ്ര​ള​യ​ത്തി​ൽ മ​രം വീ​ണ് ത​ക​രു​ക​യും മ​ലീ​മ​സ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും ക​യ​റ്റ​വു​മാ​യ​തി​നാ​ൽ ഈ ​കി​ണ​റി​ൽ നി​ന്നും വെ​ള്ളം കോ​രു​ന്ന​തും ഏ​റെ ദു​രി​ത​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് രോ​ഗി​ക​ളാ​യി കോ​ള​നി​യി​ലു​ള്ള​ത്. മാ​ത്ര​വു​മ​ല്ല ഇ​പ്പോ​ൾ പ​ല​രും ജ​ല​ജ​ന്യ​രോ​ഗ​ഭീ​തി​യി​ലു​മാ​ണ്. കോ​ള​നി​യി​ലെ ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് വ​യ​റി​ള​ക്ക രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്ത്രീ ​നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് കോ​ള​നി​യി​ൽ തി​രി​ക​യെ​ത്തി​യ​ത്.

വ​യോ​ധി​ക​യാ​യ മ​റ്റൊ​രു സ്ത്രീ ​ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യി​ട്ടു​മി​ല്ല. പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കോ​ള​നി​യി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം അ​ടി​യ​ന്തി​ര​മാ​യി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​ള​നി​ക്കാ​ർ​ക്കു​ള്ള​ത്. വെ​ള്ളം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ട് ക​യ​റും.