നി​ല​ന്പൂ​ർ ബൈ​പാ​സ്: നിര്‌മാണം ആരംഭിച്ചു
Sunday, December 15, 2019 12:19 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബൈ​പാ​സി​ന്‍റെ പ്ര​വൃ​ത്തി തു​ട​ങ്ങി. ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ര​ണ്ടാം റീ​ച്ചി​ന്‍റെ പ്ര​വൃ​ത്തി​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ തു​ട​ങ്ങി​യ​ത്. 970 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പു​തി​യ റോ​ഡ് നി​ർ​മി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. സ്ഥ​ല​മു​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ഇ​വി​ടെ വി​ത​ര​ണം ചെ​യ്ത​താ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്തു കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​യും മ​റ്റു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് തു​ട​ങ്ങു​മെ​ന്നു എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്ന​റി​യി​ച്ചു. മു​ക്ക​ട്ടവ​രെ​യു​ള്ള സ്ഥ​ല​ത്തെ സ്ഥ​ല​മു​ട​മ​ക​ളി​ൽ നി​ന്നു ആ​റു പേ​രെ വീ​തം വി​ളി​ച്ചു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് തീ​ർ​പ്പു ക​ൽ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന​നു​സ​രി​ച്ച് അ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യും.​അ​തോ​ടൊ​പ്പം മു​ക്ക​ട്ട വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ക്കും.