സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​സ​ഭ്യ​വ​ർ​ഷം: കേ​സെ​ടു​ത്തു
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ സം​യു​ക്ത മ​ഹ​ല്ല് അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വെ​ള്ളി​യാ​ഴ്ച ജു​മു​അ​ക്ക് ശേ​ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത മ​ത, സാ​മൂ​ഹി​ക നേ​തൃ​ത്വ​ത്തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ ആ​ൾ​ക്കെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ര​ക്കു​പ​റ​ന്പ് മാ​ട്ട​റ അ​റ​ഞ്ഞി​ക്ക​ൽ അ​ബൂ​ബ​ക്ക​റി​നെ​തി​രെ​യാ​ണ് കേ​സ്. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യെ വ​ർ​ഗീ​യ​വ​ത്ക്ക​രി​ച്ച് മ​ന:​പൂ​ർ​വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു ശ്ര​മി​ക്കു​ക​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്തി സം​സാ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.