പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Sunday, December 15, 2019 12:21 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് പു​തി​യ വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പാ​താ​റി​ലെ നീ​ല​ങ്ങോ​ട​ൻ അ​ബ്ദു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് ഞെ​ട്ടി​ക്കു​ളം കെ​യ​റിം​ഗ് ഹാ​ൻ​ഡ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ട് നി​ർമാ​ണം തു​ട​ങ്ങി​യ​ത്.
അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡെ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ക് ക​ത്തീ​ഡ്ര​ലാ​ണ് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ട്ര​സ്റ്റി ഏ​ലി​യാ​സ് പോ​ൾ വീ​ടി​ന്‍റെ ക​ട്ടി​ള വെ​പ്പ്ക​ർ​മം ന​ട​ത്തി.
പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വേ​ലാ​യു​ധ​ൻ, ബ​ർ​ത്തി​ല ബേ​ബി, കൃ​പ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ വ​ർ​ഗീ​സ്, ജോ​സ് മാ​ത്യു, പി.​വി.​ജി​നേ​ഷ്, എ.​എ​സ്.​നാ​സ​ർ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​സ്റ്റി​ൻ, ജ്യോ​തി​ഷ്, വി​ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.