കോ​ഴി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, December 15, 2019 12:21 AM IST
എ​ട​ക്ക​ര: കോ​ഴി​ക​ളെ ര​ക്തം വാ​ർ​ന്ന് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ത്തു​ക​ൽ പൊ​ട്ടി​യി​ലെ വെ​ള്ളാ​ട്ടു​ചോ​ല ഇ​ബ്രാ​ഹീ​മി​ന്‍റെ വീ​ട്ടി​ലെ അ​ഞ്ച് കോ​ഴി​ക​ളെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ കോ​ഴി​ക​ളു​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ കൂ​ടി​ന് സ​മീ​പം ചെ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. അ​ട​ച്ചു​റ​പ്പു​ള്ള കൂ​ട്ടി​ൽ ക​ഴി​യു​ന്ന കോ​ഴി​ക​ളു​ടെ ത​ല​യി​ൽ ചെ​റി​യ മു​റി​വു​ക​ൾ മാ​ത്ര​മാ​ണ് കാ​ണാ​നാ​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ന് മു​ന്പ് സ​മീ​പ​ത്തെ പ​രു​ത്തി​നി​ക്കാ​ട​ൻ സൈ​ഫു​ദിന്‍റെ വീ​ട്ടി​ലും സ​മാ​ന രീ​തി​യി​ൽ മൂ​ന്ന് കോ​ഴി​ക​ൾ ച​ത്തി​രു​ന്നു.