വിശപ്പില്ലാനഗരത്തിനായി ഉൗട്ടുപുര സജ്ജമാകുന്നു
Sunday, December 15, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യെ വി​ശ​പ്പി​ല്ലാ​ന​ഗ​ര​മാ​ക്കി മാ​റ്റാ​ൻ പ​ട്ട​ണ​ത്തി​ൽ ന​ഗ​ര ഉൗ​ട്ടു​പു​ര സ​ജ്ജ​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന സാ​ന്ത്വ​നം ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ തീ​രു​മാ​നി​ച്ചു. വി​ശ​പ്പി​ല്ലാ​ന​ഗ​രം പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി വീ​ടു​ക​ളി​ലും സ​ൽ​കാ​ര​ങ്ങ​ളി​ലും അ​ധി​ക​മാ​കു​ന്ന പ്ര​ത്യേ​കം ത​യാ​ർ ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണം വി​ശ​ക്കു​ന്ന​വ​ർ​ക്കാ​യി കൊ​ണ്ട് വ​ന്ന് വെ​ക്കാ​ൻ ഒ​രു ഭ​ക്ഷ​ണ കി​യോ​സ്ക് സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം എ​ന്ന നി​ല​ക്കാ​ണ് വി​ശ​പ്പി​ല്ലാ ന​ഗ​രം പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ന​ഗ​ര ഉൗ​ട്ടു​പു​ര സ​ജ്ജ​മാ​കു​ന്ന​ത്.
2020 ജ​നു​വ​രി മാ​സം മു​ത​ൽ ന​ഗ​ര​സ​ഭ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ഒ​രു​ക്കു​ന്ന ന​ഗ​ര ഉൗ​ട്ടു​പു​ര​യി​ൽ നി​ന്നും ആ​ദ്യ ആ​റു മാ​സം ഉ​ച്ച​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് രാ​വി​ലെ​യും രാ​ത്രി​യും കൂ​ടി സൗ​ജ​ന്യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി​യാ​ണ് ന​ഗ​ര​ഉൗ​ട്ടു​പു​ര പ്ര​വ​ർ​ത്തി​ക്കു​ക.
കു​ടും​ബ​ശ്രീ സം​ഘ​ട​നാ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് വി​ള​ന്പി ന​ൽ​കു​ക. ജ​ന​കീ​യ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങു​ന്ന ഉൗ​ട്ടു​പു​ര​ക്ക് സ​ർ​ക്കാ​രും ന​ഗ​ര​സ​ഭ​യും പി​ന്നീ​ട് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ഇ​വി​ടെ എ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കാം. പ​ണം ന​ൽ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള സം​ഖ്യ ഉൗ​ട്ടു​പു​ര​യി​ലെ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കാം.
ഒ​രാ​ൾ​ക്ക് ഒ​രു നേ​ര​ത്തെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​ൻ 20 രൂ​പ ചി​ല​വ് ക​ണ​ക്കാ​ക്കി ഇ​ങ്ങ​നെ ഒ​രാ​ളു​ടെ ഭ​ക്ഷ​ണം ദി​വ​സ​വും സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ ത​യാ​റു​ള്ള പ​ട്ട​ണ​ത്തി​ലെ സു​മ​ന​സു​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യം സ്വീ​ക​രി​ച്ചും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ ഇ​ഷ്ടാ​നു​സ​ര​ണം ന​ൽ​കു​ന്ന സം​ഭാ​വ​ന തു​ക ഉ​പ​യോ​ഗി​ച്ചു​മാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​യി ന​ഗ​ര​സ​ഭാ ത​ല​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ലും സം​ഘാ​ട​ക സ​ബ് ക​മ്മി​റ്റി​യും ക​ണ്‍​വെ​ൻ​ഷ​നി​ൽ വ​ച്ച് രൂ​പീ​ക​രി​ച്ചു. 34 വാ​ർ​ഡി​ൽ നി​ന്നും 50 പേ​രെ വീ​തം സ്പോ​ണ്‍​സ​ർ​മാ​രാ​യി ക​ണ്ടെ​ത്തും. വ്യാ​പാ​ര മേ​ഖ​ല​യി​ൽ നി​ന്ന് 500, ഹോ​സ്പി​റ്റ​ൽ ഡോ​ക്ട​ർ​മാ​രു​ടെ മേ​ഖ​ല​യി​ൽ നി​ന്നും 200, ക്ല​ബ്ബ് സ​ന്ന​ദ്ധ സം​ഘ​ട​നാ മേ​ഖ​ല​യി​ൽ നി​ന്ന് 100 എ​ന്നി​ങ്ങ​നെ 2500 സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ ജ​ന​കീ​യ ക​ണ്‍​വെ​ൻ​ഷ​നി​ൽ ധാ​ര​ണ​യാ​യി. എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കും പ്ര​ത്യേ​കം സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സാ​ന്ത്വ​നം ജ​ന​കീ​യ ക​ണ്‍​വെ​ൻ​ഷ​ൻ ന​ഗ​ര സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​കൊ​ച്ചു എ​സ്.​മ​ണി, വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​നന്ിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ത്ത​ത്ത് ആ​രി​ഫ് സ്വാ​ഗ​ത​വും സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പ്രേ​മ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.