ഒ​ലി​പ്പു​ഴ ജ​ല​നി​ധി പ​ദ്ധ​തി താ​ളം തെ​റ്റു​ന്നു; ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേക്ക്
Thursday, January 16, 2020 12:12 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മ​ണ​ൽ നി​റ​ഞ്ഞു ഒ​ലി​പ്പു​ഴ ജ​ല​നി​ധി പ​ദ്ധ​തി താ​ളം തെ​റ്റു​ന്നു. ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​രു​വാ​ര​ക്കു​ണ്ട് ചേ​റു​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​നു സ​മീ​പ​ത്തെ ഒ​ലി​പ്പു​ഴ​യി​ലെ മ​ണ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നീ​ക്കം ചെ​യ്തെ​ങ്കി​ലും വീ​ണ്ടും മ​ണ​ലും ചെ​ളി​യും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഒ​ലി​പ്പു​ഴ ഡാ​മി​ൽ. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ലി​പ്പു​ഴ​യി​ൽ മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് ക​ടു​ത്ത കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മോ​യെ​ന്നു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ഒ​ലി​പ്പു​ഴ​യി​ൽ വീ​ണ്ടും മ​ണ​ൽ​തി​ട്ട​ക​ൾ അ​ടി​ഞ്ഞു കൂ​ടി​യ​ത്. ഇ​ത് ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു. കു​ടി​വെ​ള്ള പ്ര​ശ്ന വി​ഷ​യ​ത്തി​ൽ പൊ​തു​ജ​നം വീ​ണ്ടും പ്ര​തി​ഷേ​ധ​മാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം കു​ടി​വെ​ള്ള പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും റ​വ​ന്യൂ മ​ന്ത്രി ഇ​ട​പെട്ട​തി​നെ തു​ട​ർ​ന്നു തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ഒ​രു മാ​സ​ത്തി​ന​കം മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. മ​ണ​ൽ നീ​ക്കു​ന്ന​തി​നു റി​വ​ർ മാ​നേ​ജ്മെ​ന്‍റ്

അ​ന്ന് 53 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ന്നു നീ​ക്കം ചെ​യ്ത മ​ണ​ൽ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ണ​ൽ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടും മ​ണ​ൽ വി​ല്പ​ന​ക്കു​ള്ള ശ്ര​മം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ചെ​ല​വ​ഴി​ച്ച അ​ര​കോ​ടി​യി​ല​ധി​കം രൂ​പ വെ​ള്ള​ത്തി​ലാ​യെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​വ​ർ​ഷ​വും വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് മ​ണ​ൽ നീ​ക്കം ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ഇ​തു ചി​ല ക​രാ​റു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണ​ന്ന പ​രാ​തി​യും ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു. അ​തേ സ​മ​യം ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ കി​ണ​റു​ക​ൾ ഒ​ലി​പ്പു​ഴ​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ലി​പ്പു​ഴ വ​ര​ണ്ടാ​ൽ ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​തെ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടും. ഈ ​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ചെ​ളി​യും മ​ണ​ലും ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് നീ​ക്കം ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.