കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും
Thursday, January 16, 2020 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും മ​ങ്ക​ട എം​എ​ൽ​എ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ് ഏ​ലി​കോ​ട്ടി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
കു​ടും​ബ സം​ഗ​മ​ത്തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ൽ 18 സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും സേ​വ​ന​വും ന​ൽ​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ സെ​ക്ര​ട്ട​റി​മാ​ർ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.