ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പ​ീകരിച്ചു
Thursday, January 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ നേ​രി​ടാ​ൻ ചാ​ലി​യാ​റി​ൽ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പ​വ​ത്ക​രി​ച്ചു. 20 അം​ഗ​ങ്ങ​ളാ​ണ് സേ​ന​യി​ലു​ള്ള​ത്. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന വ​ർ​ക്കി​ങ് ഗ്രൂ​പ്പ് യോ​ഗം ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അ​ച്ചാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​രോ വാ​ർ​ഡു​ക​ളി​ലും 20 അം​ഗ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പ​വ​ത്ക​രി​ക്കും. പ​ഞ്ചാ​യ​ത്ത് ത​ല സേ​ന​യി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ക്ല​ബ് അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ദു​ര​ന്ത​മു​ണ്ടാ​യാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ, പു​ന​ര​ധി​വാ​സ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​ൻ, ആ​രോ​ഗ്യ ശു​ചീ​ക​ര​ണം ഇ​ങ്ങ​നെ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ നാ​ലാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​ള​യം നേ​രി​ട്ട പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക്ക് രൂ​പം ന​ൽ​കി​യ​ത്. ഗ്രാ​മ​പ്പ​ഞ്ച​യ​ത്തി​ലെ കു​റു​വ​ൻ പു​ഴ​യി​ൽ നി​ന്ന് പ്ര​ള​യ സ​മ​യ​ത്ത് ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ജി പാ​ലാ​ത്ത്, ക​മാ​ൽ ക​ള​ത്തി​ങ്ങ​ൽ, ബി​നി​ഷ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, കി​ല ഫാ​ക്ക​ൽ​റ്റി ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, ബി​ന്ദു തൊ​ട്ടി​യ​ൻ, ബി​ന്ദു സു​രേ​ഷ്, റീ​നാ രാ​ഘ​വ​ൻ, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.