പോ​സ്റ്റു​മോ​ർ​ട്ട​ത്തെ ചൊല്ലി വിവാദം, ഡോ​ക്ട​ർ​ക്ക് ഭീ​ഷ​ണി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ഒ​പി മു​ട​ങ്ങി
Thursday, January 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ വ​യോ​ധി​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ഒ​പി ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് രോ​ഗി മ​രി​ച്ചെ​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് എ​ഴു​തി​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി 15 മി​നി​റ്റി​ന് ശേ​ഷ​മാ​ണ് മ​ര​ണം ന​ട​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഡോ​ക്ട​ർ പോ​ലീ​സി​ന് ന​ൽ​കി​യ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് മൃ​തദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ത​നി​ക്ക് മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് വ​ധ​ഭീ​ഷ​ണി​യു​ള്ള​താ​യി ഡോ​ക്ട​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡോ​ക്ട​ർ​ക്ക് ഭീ​ഷ​ണി വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ർ​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​പി മു​ട​ങ്ങി​യ​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​പി​യി​ലെ​ത്തി​യ ആ​യി​ര​ത്തോ​ളം പേ​ർ ദു​രി​ത​ത്തി​ലാ​യി.
വി​വാ​ദ​മാ​യ പ്ര​ശ്ന​ത്തി​ന് തു​ട​ക്കം ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങാ​മു​ണ്ട ക​ള​ത്തി​ങ്ങ​ൽ തൊ​ടി​ക മൊ​യ്തി​നെ(85) നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച ഇ​യാ​ളെ ച​ക്ര​ക്ക​സേ​രി​ൽ ഇ​രു​ത്തി​യാ​ണ് പ​രി​ശോ​ധ​നാ റൂ​മി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും 15 മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് ഡോ​ക്ട​ർ എ​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ ഇ​സി​ജി എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ട​യി​ൽ മൊ​യ്തീ​ൻ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് മ​ര​ണ​പ്പെ​ട്ട​ന്നാ​ണ് ഡോ​ക്ട​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. അ​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡോ​ക്ട​ർ ന​ൽ​കി​യ വി​വ​രം ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചോ​ദ്യം ചെ​യ്ത​ത് ചെ​റി​യ വാ​ക്കേ​റ്റ​ത്തി​ന് ഇ​ട​യാ​ക്കി. ഒ​ടു​വി​ൽ ചൊ​വ്വാ​ഴ്ച്ച രാ​ത്രി 7.30തോ​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​തദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ മ​രി​ച്ച മൊ​യ്തീ​ന്‍റെ ബ​ന്ധു​ക്ക​ൾ ത​ന്നെ ഫോ​ണ്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ൻ.​അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു.
ഡോ​ക്ട​ർ​ക്ക് ഭീ​ഷ​ണി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന​തി​നാ​ലാ​ണ് എ​ട്ടു മു​ത​ൽ 10 വ​രെ ഒ​പി​യി​ൽ ഡോ​ക്ട​ർ​മാ​ർ എ​ത്താ​തി​രു​ന്ന​തെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡോ​ക്ട​ർ​മാ​ർ യോ​ഗം ചേ​ർ​ന്ന​ത് നി​ര​പ​രാ​ധി​ക​ളാ​യ രോ​ഗി​ക​ളെ​യാ​ണ് വ​ല​ച്ച​ത്.