സ​സ്പെ​ൻ​ഡ് ചെയ്തു
Thursday, January 16, 2020 12:14 AM IST
തി​രൂ​ര​ങ്ങാ​ടി: പൊ​തു​പ​ണി​മു​ട​ക്കു ദി​വ​സം ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി സ​ബ് ആ​ർ.​ടി ഓ​ഫീ​സി​ലെ ര​ണ്ട് എം​വി​ഐ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സു​നി​ൽ​ബാ​ബു, ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തൃ​ശൂ​രി​ലെ ഗ​താ​ഗ​ത ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം. ​സു​രേ​ഷ് തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം ത​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്കു​ള്ള ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ശേ​ഷ​മാ​യി​രു​ന്നു മ​ദ്യ​സ​ത്കാ​രം. ഹോ​ട്ട​ലി​ൽ സ​ത്ക്കാ​രം സം​ഘ​ടി​പ്പി​ച്ച കാ​ര്യം എം​വി​ഐ സു​നി​ൽ ബാ​ബു വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ ശ​ബ്ദ​സ​ന്ദേ​ശ​മി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി‌. ഇ​തോ​ടെ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു. തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ര​ണ്ട് എം​വി​ഐ​മാ​ർ, ഒ​രു എ​എം​വി​ഐ എ​ന്നി​വ​രാ​ണ് ക്ലാ​സി​നെ​ത്തി​യ​ത്. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പോ​യ​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം.