മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ 50,000 ക​ർ​ഷ​ക​രെ അ​ണി​നി​ര​ത്തും: ക​ർ​ഷ​ക സം​ഘം
Friday, January 17, 2020 12:32 AM IST
മ​ല​പ്പു​റം:​ 26ന് ​ന​ട​ക്കു​ന്ന മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു 50,000 കൃ​ഷി​ക്കാ​രെ അ​ണി​നി​ര ത്താ​ൻ കേ​ര​ള ക​ർ​ഷ​ക സം​ഘം മ​ല​പ്പു​റം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
പൗ​ര​ത്വ​നി​യ​മഭേ​ദ​ഗ​തി പാ​ർ​ലി​മെ​ന്‍റ് പാ​സാ​ക്കി​​തി​രാ​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധത്തില്‌ അ​ണി​ചേ​രാനാ​ണ് ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ 3,25,000 മെം​ബ​ർ​ഷി​പ്പ് ചേ​ർ​ക്കാ​നും ഫെ​ബ്രു​വ​രി ഒ​ന്നി​നു മെം​ബ​ർ​ഷി​പ്പ് ദി​ന​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ക​ണ്‍​വ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഭാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി വാ​സു​ദേ​വ​ൻ, വി.​എം. ഷൗ​ക്ക​ത്ത് , ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ദി​വാ​ക​ര​ൻ, കെ.​ടി അ​ല​വി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.