ഇ​ന്‍റ​ർ സ്കൂ​ൾ ഹാ​ൻ​ഡ്ബോ​ൾ ഇ​ന്നു മു​ത​ൽ
Saturday, January 18, 2020 12:58 AM IST
കാ​ളി​കാ​വ്: അ​ട​ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​പ്പു​ഹാ​ജി മെ​മ്മേ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി ഒ​ന്നാ​മ​ത് ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നാ​രം​ഭി​ക്കും. ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു.
കാ​ളി​കാ​വ് ബോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ നാ​സ​ർ, ലൗ​ലി, മു​ജീ​ബ് , ഫാ​യി​സ്, അ​സ്ലം, ബ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​പി.​ബാ​പ്പു ഹാ​ജി സ്മാ​ര​ക പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു വേ​ണ്ടി അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം ഇ​ശ​ല 2020 ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ 20നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.