കെ​ട്ടി​ട​ങ്ങ​ളി​ൽ മോ​ഷ​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, January 20, 2020 12:22 AM IST
എ​ട​ക്ക​ര: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ന്‍റും പ​ണ​വും മോ​ഷ്ടി​ക്കു​ന്ന സം​ഘം എ​ട​ക്ക​ര​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് നാ​രോ​ക്കാ​വി​ലെ നൂ​റാ​മൂ​ച്ചി അ​ജ്നാ​സ് (19), നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് താ​ത്തൂ​കാ​ര​ൻ സ​ൽ​മാ​നു​ൽ ഫാ​രി​സ് (21) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​നം വാ​ട​ക​ക്കെ​ടു​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ നോ​ക്കാ​നെ​ന്ന വ്യാ​ജേ​നെ എ​ത്തു​ന്ന ഇ​വ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​ണ് പ​തി​വ്.
മേ​ഖ​ല​യി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​ക്ക​ളി​ൽ നി​ന്ന് ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു.
മ​രു​ത, നാ​രോ​ക്കാ​വ്, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ എ​ട​ക്ക​ര​യി​ൽ വ​ച്ച് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
എ​ട​ക്ക​ര എ​സ്ഐ വി.​അ​മീ​റ​ലി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നു, അ​നീ​ഷ് ബാ​ബു, സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.