ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Monday, January 20, 2020 12:22 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ചു​ങ്ക​ത്ത​റ എം​പി​എം ഹൈ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​യി. സ്നേ​ഹ​ത്തി​ൽ വേ​രൂ​ന്നി അ​ത്മീ​യ​മാ​യി ബ​ല​പ്പെ​ട്ടാ​ൽ മാ​ത്ര​മേ മ​നു​ഷ്യ​ജീ​വി​തം പൂ​ർ​ണ​മാ​കു​ക​യു​ള്ളു​വെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്ത് മ​ല​ബാ​ർ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി പ​റ​ഞ്ഞു. ന​ല്ല​വ​രാ​യി ജീ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​ല്ല​വ​രു​ടെ​യും ഉ​ള്ളി​ലു​ണ്ട്.
എ​ന്നാ​ൽ ആ​ധു​നി​ക സ​മൂ​ഹം ഇ​തി​ന് ത​ട​സ​മാ​കു​ന്നു. ദൈ​വ​വ​ച​നം പ​ഠി​ക്കു​വാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ന് ആ​ത്മീ​യ​മാ​യി ബ​ല​പ്പെ​ടാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫാ.​ഷാ​നു എ​ബ്ര​ഹാം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ എം.​ഐ.​എ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ, ഭ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​തോ​മ​സ് കു​ര്യ​ൻ താ​ഴ​യി​ൽ, ഫാ.​മാ​ത്യു ഫി​ലി​പ്പ്, ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, ചു​ങ്ക​ത്ത​റ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഫാ.​തോ​മ​സ്, പ്രോ​ട്ടോ വി​കാ​രി ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.