പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും അ​ന്പു​മ​ല കോ​ള​നി​യി​ൽ പോ​ളി​യോ മ​രു​ന്നെ​ത്തി​ച്ച് അധി​കൃ​ത​ർ
Tuesday, January 21, 2020 12:31 AM IST
നി​ല​ന്പൂ​ർ: പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്ന് അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്നെ​ത്തി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം പു​ന:​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പും സം​ഘ​വും അ​ന്പു​മ​ല​യി​ലെ​ത്തി​യത് സാഹസികമായി.
നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം തു​ള്ളി​മ​രു​ന്നും ചു​മ​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് പ​ഴ​യ ക​ന്പി​പാ​ല​ത്തി​ന് സ​മീ​പം എ​ത്തി. തു​ട​ർ​ന്ന് പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ കു​റു​വ​ൻ പു​ഴ​യി​ലി​റ​ങ്ങി സാ​ഹ​സി​ക​മാ​യി മ​റു​ക​ര​യി​ലെ​ത്തു​ക​യാ​​യി​രു​ന്നു. തു​ട​ർ​ന്ന് 200 മീ​റ്റ​റോ​ളം വീ​ണ്ടും വ​ലി​യ ക​യ​റ്റം ക​യ​റി​യാ​ണ് കോ​ള​നി​യി​ൽ എ​ത്തി​യ​ത്. 80 ഓ​ളം പേ​രെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി. 13 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്നും ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, ഫാ​ർ​മി​സ്റ്റ് ശ്രീ​ജ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​വി​നോ​ദ് കു​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് എം.​പി.​സു​നു, പി.​പ്രീ​ജ, ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക മി​നി എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
കു​റു​വ​ൻ പു​ഴ​ക്ക് പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു കി​ലോ അ​രി വാ​ങ്ങാ​ൻ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വെ​ണ്ടേ​ക്കും​പൊ​യി​ലി​ൽ പോ​ക​ണ​മെ​ങ്കി​ൽ കു​റു​വ​ൻ പു​ഴ ഇ​റ​ങ്ങി ക​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ആ​ദി​വാ​സി​ക​ൾ.