വ​ഴി​യോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ൻ​എ​ച്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, January 21, 2020 12:31 AM IST
പൊ​ന്നാ​നി: നാ​ഷ​ണ​ൽ ഹൈ​വേ ജീ​വ​ന​ക്കാ​ർ​വ​ഴി​യോ​ര മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടാ​ണ് എ​ഐ​ടി​യു​സി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​പ്പു​റം നാ​ഷ​ണ​ൽ ഹൈ​വേ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ട്ര​ഷ​റ​ർ എ.​കെ.​ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​മു​സ്ത​ഫ, എം.​മാ​ജി​ദ്, സെ​മീ​ർ ച​മ്ര​വ​ട്ടം, ഉ​മാ​ട്ടി ഉ​മ്മ​ർ, ഷ​റ​ഫു​ദ്ദീ​ൻ ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ​ര​ത്തി​ന് ശേ​ഷം നാ​ഷ​ണ​ൽ ഹൈ​വേ എ​ക്സ്ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ നി​വേ​ദ​നം ന​ൽ​കി.