പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, January 23, 2020 12:16 AM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ളേ​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന് നി​ല​ന്പൂ​രി​ലെ പ​ക​ൽ​വീ​ട് അ​ന്തേ​വാ​സി​ക​ൾ​ക്ക് കേ​ക്ക് നി​ർ​മാ​ണ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മാ​ന​സി​ക ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ​ക​ൽ​വീ​ട് അ​ന്തേ​വാ​സി​ക​ളു​ടെ ക​ഴി​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് ബേ​ക്ക് കെ​യ​ർ എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​വി​ധ ത​രം കേ​ക്കു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം ആ​ൻ​റ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്റ് വ​കു​പ്പ് മേ​ധാ​വി ടി. ​ഷ​മീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.