ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Sunday, January 26, 2020 12:48 AM IST
എ​ട​ക്ക​ര: ദൈ​വ​വ​ച​നം വി​ശു​ദ്ധി​യോ​ടും ഒ​രു​ക്ക​ത്തോ​ടും പ്രാ​ർ​ഥ​ന​യോ​ടും കൂ​ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ശ​ക്തി ഫ​ലം പു​റ​പ്പെ​ടു​വി​ക്കു​ക​യു​ള്ളു​വെ​ന്ന് പ്ര​ഫ. ഇ​ട്ടി​മാ​ത്യു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​രോ​ണ്‍ ജോ​യി മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തി. സാ​ജ​ൻ മാ​ത്യു വേ​ദ​പു​സ്ത​ക വാ​യ​ന ന​ട​ത്തി. ഫാ. ​തോ​മ​സ് ജോ​സ​ഫ് പ്രസംഗിച്ചു. രാ​വി​ലെ ന​ട​ന്ന മാ​ർ​ത്താ മ​റി​യം വ​നി​താ സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. മേ​രി മാ​ത്യു, എം.​ഐ ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​എ​ൻ.​പി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്രസംഗിച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന ന​ട​ക്കും. സ​ണ​ഡേ സ്കൂ​ൾ റാ​ലി, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, സ​മ്മാ​ന​ദാ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ക​ണ്‍​വ​ൻ​ഷ​നു സ​മാ​പ​ന​മാ​കും.