വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, January 28, 2020 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​പ്പി​ക്കാ​ട് വ​ച്ച് ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി മ​ല​പ്പു​റം ത​രി​ശ് സ്വ​ദേ​ശി പ​തി​യി​ൽ​വീ​ട്ടി​ൽ രാ​ജി (33), അ​ല​ന​ല്ലൂ​രി​ൽ വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി ഭീ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ എ​ട​മു​റ്റ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ (50), ചേ​രി​ക്ക​ല്ല് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ (52) പു​ലി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (23), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി എ​ര​വി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ക​ക്കാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ഫൗ​സി​യ (32), ക​ദീ​ജ (62), ഫൗ​സി​യ​യു​ടെ മ​ക​ൻ സ​ഹ​ദ് (ഒ​രു വ​യ​സ്) എ​ന്നി​വ​രെ പ​രു​ക്കു​ക​ളോ​ടെ മൗ​ലാ​ന​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം

എ​ട​ക്ക​ര: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും രാ​ജ്യ വ്യാ​പ​ക​മാ​യി ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു​മെ​തി​രെ കൈ​പ്പി​നി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​റാ​ലി​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി. ദേ​ശീ​യ പ​താ​ക കൈ​മാ​റി മാ​ന്തോ​ണി അ​ലി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, കെ.​ടി. കു​ഞ്ഞാ​ൻ, നീ​ലാ​ന്പ്ര വി​ജ​യ​ൻ, എം.​വി. ത​ന്പാ​ൻ, പാ​റേ​ങ്ങ​ൽ ശി​ഹാ​ബ് എ​ന്നി​വ​ർ പ്രസംഗിച്ചു.